തിരുവനന്തപുരം: എസ്‌ഐടി മേധാവിക്ക് പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതി പ്രവാഹം. 35 ലേറെ പരാതികളാണ് എസ്‌ഐടിക്ക് ഇതുവരെ ലഭിച്ചത്.
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷാ ക്രമക്കേടും അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും.
മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളില്‍ അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനം.
പരീക്ഷയ്ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. പരീക്ഷാ ക്രമകേടുകള്‍ ഏറെയും 2020-25 കാലഘട്ടത്തിലുള്ളവയാണെന്ന് എസ്‌ഐടി കണ്ടെത്തലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
