പിഎസ്‌സി പരീക്ഷാ ക്രമക്കേട്; 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയില്ല

JULY 29, 2026, 8:34 AM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എസ്‌ഐടി അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. 

 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ല എന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഉത്തര കടലാസിന്റെ പകർപ്പിനായി സമർപ്പിച്ച അപേക്ഷയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. 

പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

vachakam
vachakam
vachakam

വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പൊതുസേവകന്റെ പദവി ദുർവിനിയോഗം കുറ്റവും ചുമത്തിയിട്ടുണ്ട്.

ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam