തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിനെതിരെ പിഎസ്സി.
ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാൻ ആവില്ലെന്ന് പിഎസ്സി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് പിഎസ്സിയുടെ തീരുമാനം.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ഉദ്യോഗാർത്ഥിക്ക് കൈമാറില്ലെന്ന് പിഎസ്സി അറിയിച്ചു. പരീക്ഷാ രേഖകൾ നൽകാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു.
വിവരാവകാശ കമ്മീഷൻ ഉത്തരവിന് വിലനൽകാതെയാണ് പബ്ലിക് സർവീസ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളുകയായിരുന്നു ചെയ്തത്. വിവരാവകാശ കമ്മീഷൻ ഉത്തരവിൽ അപ്പീൽ പോകുമെന്നും പിഎസ്സി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
