കൊച്ചി: കൃത്രിമ കുങ്കുമം എരുമേലിയിലും ശബരിമലയിലും അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്നും ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു.
ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നിറം കലർത്തിയ കൃത്രിമ കുങ്കുമം കച്ചവടം നടത്തുന്നവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്. സ്വാഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല.
എന്നാൽ രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവജാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
