'ഇടതുപക്ഷം ഭരിക്കുന്നത് പിണറായി-എംവി ഗോവിന്ദന്‍ കോക്കസ്; വിമർശനവുമായി കേരള കോൺഗ്രസ് (എം)

MAY 11, 2026, 4:15 AM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി.

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെയാണ് ഇപ്പോൾ എം.വി. ഗോവിന്ദന്റെ പ്രവർത്തനശൈലിയും തിരിച്ചടിയുണ്ടാക്കിയെന്ന് മുന്നണിയിലെ പ്രമുഖ കക്ഷി വിലയിരുത്തുന്നത്. ഇടതുപക്ഷം ഭരിക്കുന്നത് പിണറായി വിജയനും എം.വി. ഗോവിന്ദനും അടങ്ങുന്ന ഒരു 'കോക്കസ്' ആണെന്ന ഗുരുതരമായ ആക്ഷേപവും യോഗത്തിൽ ഉയർന്നു.

തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ യോഗം കർശനമായി വിമർശിച്ചു. ഈ തീരുമാനം തളിപ്പറമ്പിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തും ഇടത് മുന്നണിക്ക് അവമതിപ്പുണ്ടാക്കി. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാൻ ഗോവിന്ദന് സാധിച്ചില്ലെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹം സ്വീകാര്യനല്ലെന്നും വിമർശനമുയർന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇനിയും മുന്നോട്ട് പോയാൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസ്ഥ ബംഗാളിന് സമാനമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam