പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്‌ടം നീക്കും:  കരാർ  ഊരാളുങ്കലിന്

JUNE 25, 2025, 6:25 AM

തിരുവനന്തപുരം:  വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. 

ഇതിന് ഊരാളുങ്കൽ ലേബർ കൊൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി.  നൂറ്റിതൊണ്ണുയഞ്ച് കോടി അൻപതഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നൽകിയത്. ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. 

കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി. 

vachakam
vachakam
vachakam

കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 183 ലെ കൊല്ലം കോർപ്പറേഷൻ്റെ 3 ഏക്കർ 91 സെന്റ് ഭൂമിയിൽ ഒരു ഇൻഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യൽ) പ്രോജക്ട് ആരംഭിക്കും. നിർമാണപ്രവൃത്തികൾക്കായി കെ.എസ്.ഐ.ടി.ഐ.എൽനെ സ്പെഷ്യൽ പർപ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തിൽ ഭരണാനുമതി നൽകി.

കേരള നിയമസഭാ മന്ദിരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാളിന്റെ നവീകരണം അക്രെഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സി.യായി നിർവ്വഹിക്കുന്നതിന് 7,40,40,000 രൂപയുടെ  ഭരണാനുമതി നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam