കണ്ണൂർ : അന്തരിച്ച കലാകാരന്മാരുടെ സ്മരണക്കായി അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. മാനവീയം മാത്യകയിൽ കണ്ണൂർ പെരളശേരിയിൽ സാംസ്കാരിക ഇടനാഴി സ്ഥാപിക്കും.
ഇതിനായി- 2.5 കോടി വകയിരുത്തി. 4 കോടി വകയിരുത്തി കൊണ്ട് കണ്ണൂർ തളിപ്പറമ്പിൽ സഫാരി പാർക്ക് കൊണ്ടുവരും. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപ വകയിരുത്തി. കേരളോത്സവത്തിന് 6.5 കോടിയും വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് 2500 കോടി രൂപ വകയരുത്തി. പെയിൻ ആർഡ് പാലിയേറ്റിവ് പ്രവർത്തനത്തിന് 6.5 കോടിയും, തിരുവനന്തപുരം മെഡിക്കൽ കോളേജിന് 12 കോടിയും, മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണത്തിന് 22 കോടിയും വകയിരുത്തി. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. ഇതിനായി 14 കോടി രൂപ വകയിരുത്തി.
കായിക രംഗത്തും വികസന കുതിപ്പ്
*ജി.വി. രാജ സ്പോർട്സ് സ്കൂളിന് 17 കോടി
*കണ്ണൂരിൽ ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന് 10 കോടി
*കോളേജ് സ്പോർട്സ് ലീഗിന് 2 കോടി
*ബാല ഒളിംപിക്സിന് ഒരു കോടി
*തലശേരി ബ്രണ്ണൻ കോളേജ് സ്പോർട്സ് വികസനത്തിന് 2 കോടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്