കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന: പ്രമേയം പാസ്സാക്കി നിയമസഭ

FEBRUARY 4, 2026, 4:39 AM

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്രം ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നല്‍കുന്നില്ല. എയിംസ് വേണമെന്നുള്ളത് കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.

സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് റെയില്‍വേ ലൈനുകള്‍ക്കുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യത്തിലും നടപടിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam