നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞു:  269 പത്രിക  തള്ളി

MARCH 25, 2026, 8:22 AM

തിരുവനന്തപുരം:   നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ.

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ നാളെക്കകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും.

പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയും.  

vachakam
vachakam
vachakam

 സംസ്ഥാനത്താകെ 1254 പേരാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. ഇവിടെ 16 സ്ഥാനാ‌ർഥികൾ ജനവിധി തേടുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam