കോട്ടയം: വോട്ടെണ്ണൽ പുരോഗമിക്കുന്ന കോട്ടയം നിയമസഭാ മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടം. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിയുന്നത് ഇരു മുന്നണികളെയും മുൾമുനയിൽ നിർത്തുന്നു.
ഇടതുപക്ഷ സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാറുമായിട്ടാണ് തിരുവഞ്ചൂർ കടുത്ത മത്സരം നേരിടുന്നത്. തുടക്കത്തിൽ വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും വോട്ടെണ്ണൽ അടുത്ത ഘട്ടങ്ങളിലേക്ക് കടന്നതോടെ ലീഡ് നില കുത്തനെ കുറയുകയായിരുന്നു.
പോസ്റ്റൽ വോട്ടുകളും നഗരസഭാ പരിധിയിലെ വോട്ടുകളും എണ്ണിത്തീരുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
