പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം ബിജെപി ധാരണയുണ്ടെന്ന് കെ സി വേണുഗോപാൽ

MARCH 21, 2026, 12:56 AM

എറണാകുളം: പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം ബിജെപി ധാരണയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്.തീയതി പ്രഖ്യാപിച്ച അതിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹത ആരോപണം അദ്ദേഹം ആവർത്തിച്ചു.

കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല.ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു.ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചന.വരുംദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാം കെ സി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർത്ഥികളാണ്.സീറ്റ് കിട്ടാത്തവർക്ക് കെസിയുടെ ഉറപ്പുമുണ്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാത്തവരാകും സർക്കാർ വന്നാൽ പ്രധാന സ്ഥാനങ്ങളിൽ എത്തുക.മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി.സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam