2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടും: കെസി വേണുഗോൽ

AUGUST 3, 2025, 11:33 PM

തൃശൂർ: സിപിഐഎമ്മിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്.

തെരഞ്ഞെടുപ്പ്‌ കൃത്രിമങ്ങൾക്കെതിരെ അന്തിമസമരത്തിന് സമയമായെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

വോട്ടർപട്ടികയിലെ കള്ളങ്ങൾക്കെതിരായ സമരത്തെ ദേശീയതലത്തിൽ പിന്തുണയ്ക്കുന്ന സിപിഐഎം കേരളത്തിൽ നടക്കുന്ന കള്ളങ്ങൾക്ക്‌ കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. 

vachakam
vachakam
vachakam

ഉൾപ്പാർട്ടിക്കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിളമ്പുന്ന നേതാക്കളെ വേണ്ടെന്നുവയ്ക്കുമെന്ന് പറഞ്ഞ വേണുഗോപാൽ

ഇത്തരം വാർത്തകൾ വന്നാൽ എഐസിസിയെ അറിയിക്കണമെന്ന് വേദിയിലുണ്ടായിരുന്ന ജില്ലയുടെ ചുമതലയുള്ള ടി സിദ്ദിഖിനോട് ആവശ്യപ്പെടുകയും ചെയ്തു. വിമർശനങ്ങൾ പാർട്ടിഫോറങ്ങളിൽ മതിയെന്നും ഡിസിസി പ്രസിഡന്റ് ഫോറങ്ങൾ സജ്ജമാക്കണമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam