ദില്ലി : ഇന്ത്യാ- പാകിസ്ഥാൻ സംഘർഷം തുടരുന്ന അതിർത്തി മേഖലയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വിദ്യാർത്ഥികൾ നാട്ടിലേക്ക് എത്താനായി സംസ്ഥാന സർക്കാരിന്റെ ഇടപടൽ തേടിയിരിക്കുകയാണ്.
'22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ അവരുടെ വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു. തമിഴ്നാട് , ഒറീസ,തെലുങ്കാന, ആന്ധ്ര അടക്കം സംസ്ഥാനങ്ങൾ കുട്ടികളെ കൊണ്ടുപോയി. മലയാളികൾ മാത്രമാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്.
മന്ത്രി രാജീവിനെ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്. രാത്രി 8 മണിയാകുമ്പോൾ ബ്ലാക്ക് ഔട്ട് ആണ്. സ്ഫോടക ശബ്ദം കേൾക്കുന്നുണ്ട്'. എത്രയും പെട്ടന്ന് ഇടപെടൽ വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്