കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപ തുകയിൽ നിന്ന് ചികിത്സയ്ക്ക് പണം കിട്ടാൻ വേണ്ടി അലഞ്ഞ പൗലോസ് മരിച്ചു 

JUNE 16, 2025, 12:51 AM

കരുവന്നൂർ: പൗലോസിന് ഇനി ചികിത്സ വേണ്ട. ചികിത്സ വേണ്ടാത്ത ലോകത്തേക്ക് പൗലോസ് യാത്രയായി.  കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപ തുകയിൽ നിന്ന് ചികിത്സയ്ക്ക് പണം കിട്ടാൻ വേണ്ടി അലഞ്ഞ   പൊറത്തിശ്ശേരി സ്വദേശി  68 കാരനാണ് മരിച്ച പൗലോസ്.

 2023 ഓഗസ്റ്റിലുണ്ടായ അപകടത്തിൽ ഗുരുതരായി തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്നു പൗലോസ്. ലോട്ടറി ജീവനക്കാരനായിരുന്നു. 

 ഇരുവർക്കും മക്കൾ ഇല്ലായിരുന്നു.  ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടിവന്നു. 4 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ചികിത്സാ ചെലവിനായി പണം ചോദിക്കുമ്പോൾ തുച്ഛമായ തുക മാത്രമാണ് ബാങ്ക് കൊടുത്തിരുന്നത്.  

vachakam
vachakam
vachakam

തന്റെ ചികിത്സാ ചെലവിനായി പണം ചോദിക്കുമ്പോൾ തുച്ഛമായ തുക മാത്രമാണ് ബാങ്ക് തന്നതെന്ന് ഭാര്യ വെറോണിക്ക പറഞ്ഞു. പത്തുലക്ഷം രൂപയാണ് ആശുപത്രിയിൽ ചെലവായത് ഇനി ബാങ്കിൽ നിന്ന് 2 ലക്ഷം രൂപയോളം  ലഭിക്കാനുണ്ട്. 

 ആശുപത്രിയിലെ പണം താങ്ങാൻ വയ്യാതെ വന്നപ്പോൾ പൗലോസിനെ വീട്ടിലേക്ക് മാറ്റി. തുടർന്ന് മരുന്നിനും മറ്റും ആയി നാട്ടുകാർ സഹായിച്ചു. എന്നാൽ ആവശ്യത്തിനുള്ള പണം ബാങ്കിൽ നിന്ന് ലഭിക്കാത്തതുമൂലം പൗലോസിന്റെ ചികിത്സയും മുടങ്ങി അധികം കാത്തു നിൽക്കാതെ പൗലോസും മടങ്ങി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam