ബെംഗളൂരു: പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായം 18ല്‍ നിന്നും വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍.18 വയസില്‍ നിന്നും 21 വയസിലേക്കാണ് വര്‍ധിപ്പിച്ചത്.
2003ലെ സിഗററ്റ്സ് ആന്‍ഡ് അതര്‍ ടൊബാക്കോ പ്രോഡക്ട്സ് ആക്ടിലെ (സിഒടിപിഎ) ദേദഗതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ദേശീയ പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം.
സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് മെയ് 23ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും മെയ് 30ന് അത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇതിനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ സിഗററ്റ് മാത്രമായി നൽകുന്നതും സിഗററ്റുകള്‍ ലൂസ് ആയി വില്‍ക്കുന്നതും ഇനി മുതല്‍ അനുവദിക്കില്ല.കര്‍ണാടകയില്‍ ഹുക്ക ബാറുകള്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ