79കാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ: നഷ്ടമായത് 16 പവൻ സ്വർണ്ണം 

OCTOBER 14, 2026, 12:44 AM

 തൃശ്ശൂർ: തൃശ്ശൂർ കാറളത്തെ 79കാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയെന്ന് സൂചന. പട്ടാപ്പകൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് വിജയനുമായി മകനും മരുമകളും ആശുപത്രിയിൽ പോയതായിരുന്നു. വൈകുന്നേരം നാലേകാലോട് കൂടി ചെറുമകൾ റിതിക വീട്ടിൽ മടങ്ങിയെത്തിയ സമയത്താണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുന്നത്.

  കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവന്റെ സ്വർണം നഷ്ടമായി. ഇതാണ് മോഷണശ്രമത്തിലേക്ക് വിരൽ ചൂണ്ടിയത്. 5 വളകൾ, 5 പവന്റെ മാല, മോതിരങ്ങൾ ഉൾപ്പെടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

vachakam
vachakam
vachakam

സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടാകെ മുളകുപൊടി വിതറിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam