കണ്ണൂർ: കേരളത്തിൽ ആദ്യമായി കണ്ണൂരിൽ തെരുവ് നായ്ക്കൾക്ക് ക്യുആർ കോഡുകളുള്ള കോളറുകൾ ഘടിപ്പിച്ചു. മൃഗസംരക്ഷണ പ്രവർത്തകരുടെയും നായ പ്രേമികളുടെയും കൂട്ടായ്മയായ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ (പിഎഡബ്ല്യു-പിഒ) ആണ് ഇതിന് പിന്നിൽ.
കണ്ണൂർ എസ്എൻ കോളേജുമായി സഹകരിച്ചാണ് ആദ്യ ഘട്ടം നടക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകളും വന്ധ്യംകരണങ്ങളും നൽകി അവയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് തെരുവ് നായ്ക്കളുടെ വ്യാപനം നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.
കുത്തിവെപ്പ് നടത്തി, വന്ധ്യംകരിച്ചശേഷമാണ് ബെൽറ്റ് ധരിപ്പിക്കുക. തെരുവുനായയുടെ പേര്, പ്രായം, കുത്തിവെപ്പ് എടുത്തതാണോ, വന്ധ്യംകരിച്ചതാണോ എന്നതടക്കം ക്യുആർ കോഡിൽ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്