കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം (53)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആൾതാമസമില്ലാത്ത റബ്ബർതോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം പോലീസെത്തി ആണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം . കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡംഗം നിസാ സലീമാണ് ഭാര്യ. മക്കൾ: ഫാത്തിമ്മ, മുഹമ്മദ് അമീൻ. മരുമകൻ: അഫ്‌സൽ. ഖബറടക്കം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
