കാഞ്ഞങ്ങാട് മൂന്നു ചെറിയ പെൺകുട്ടികളെ യൂണിഫോം അഴിച്ച് സ്കൂൾ ശുചിമുറിയിൽ നിർത്തിയതായി പരാതി

JUNE 21, 2025, 11:50 AM

കാഞ്ഞങ്ങാട് മൂന്നു ചെറിയ പെൺകുട്ടികളെ യൂണിഫോം അഴിച്ച് സ്കൂൾ ശുചിമുറിയിൽ നിർത്തിയതായി പരാതി. കാസര്‍കോട്ടെ കാഞ്ഞങ്ങാട്ടെ സ്കൂളിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം സ്കൂളിൽ ഐഡി കാർഡ് ആവശ്യത്തിന് കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ചില കുട്ടികൾ യൂണിഫോം ഇല്ലാതെ ആണ് ക്ലാസിലെത്തിയത്. ഈ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനായി മൂന്ന് പെൺകുട്ടികളുടെ യൂണിഫോം അഴിച്ചെടുത്ത ശേഷം ഇവരുടെ യൂണിഫോം യൂണിഫോം ഇടാതെ എത്തിയ കുട്ടികളെ ധരിപ്പിച്ചുവെന്നാണ് വിവരം. ഈ സമയം വസ്ത്രം ഇല്ലാത്തതിനാല്‍ കുട്ടികളെ ശുചിമുറിയിൽ നിർത്തിയെന്നാണ് പരാതി.

തുടർന്ന് വൈകീട്ട് സ്കൂൾ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രക്ഷിതാക്കളും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തൽക്കാലത്തേക്ക് ഫോട്ടോ എടുക്കുന്നതിനാണ് യൂണിഫോം അഴിച്ചെടുത്തതെന്ന സ്‌കൂൾ അധികൃതരുടെ വിശദീകരണത്തെ തുടർന്ന് മറ്റ് നടപടികളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam