കളമശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂനംതൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചു. കേസില്‍ ഒന്നും രണ്ടും പ്രതികളായ സ്പാ ഉടമ ശ്രീരാജ്, സുഹൃത്ത് ജിത് മാര്‍ട്ടിന്‍ എന്നിവരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പങ്കാളികളായ വയനാട് സ്വദേശിനിയായ 23 കാരി, സഞ്ജു എന്ന യുവാവ് എന്നിവരെ ഇനി പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
സ്പായില്‍ ജോലിക്ക് ആള ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നല്‍കിയാണ് പ്രതികള്‍ യുവതിയെ കെണിയില്‍പ്പെടുത്തിയത്. ആകര്‍ഷകമായ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ട് ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പരാതിക്കാരിയായ യുവതി ഇന്റര്‍വ്യൂവിനായി എത്തിയത്. തുടര്‍ന്ന് അന്നുരാത്രി ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോഡ്ജിലെത്തിച്ച യുവതിക്ക് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷമാണ് ശ്രീരാജും ജിത്ത് മാര്‍ട്ടിനും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിക്രമത്തിന്റെ മാനസിക ആഘാതത്തില്‍ നിന്നും യുവതി ഇതുവരെ മോചിതയായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
