കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി.
ആരാണ് സ്ക്രീൻ ഷോട്ട് നൽകിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാൻ നിർദേശം നൽകിയത് ആര് എന്നതിലും അന്വേഷണം നടത്തും.
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്.
വർഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും നടന്നു. സംഘടിത വർഗീയ പ്രചാരണം നടന്നെന്നും അന്വേഷണ സംഘം പറഞ്ഞു.കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
