കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു.കേസിൽ രണ്ടാം പ്രതിയാണ് റിബേഷ്. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
ഒന്നാം പ്രതിയായ ജിതിൻ സ്ക്രീൻ ഷോട്ട് നിർമിച്ചെങ്കിലും റിബേഷാണ് ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.
അതേസമയം, റിബേഷിനെ അറസ്റ്റ് ചെയ്തതോടെ ഈ കേസിൽ അറസ്റ്റിലായത് മൂന്ന് പേരാണ്.വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
