കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച സംഭവമായിരുന്നു 'കാഫിർ' സ്ക്രീൻഷോട്ട്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നമസ്കരിക്കുന്ന ദീനിയായ മുസ്ലിമായും എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ 'കാഫിർ' ആയും ചിത്രീകരിക്കുന്ന തരത്തിലുള്ള സ്ക്രീൻഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ പ്രതിചേർത്തിരുന്നെങ്കിലും, പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നുള്ള അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് വിവാദ സ്ക്രീൻഷോട്ട് ആദ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതെന്ന് കണ്ടെത്തിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ പ്രതിചേർത്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുന്നതിനിടെയാണ് ജില്ലാ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
