തിരുവനന്തപുരം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കോഴിക്കോട് വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രീനയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്നുദിവസത്തേക്കാണ് പ്രീനയെ ചോദ്യംചെയ്യാൻ വടകര മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.
സൊസൈറ്റി സെക്രട്ടറിയായ പ്രീനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനോടകം പ്രതികളായ റിനീഷിനെ 4 ദിവസത്തേക്കും കോൺഗ്രസ് നേതാവായ സുധീർ കുമാറിനെ 3 ദിവസത്തേക്കും കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു.
കേസ് അന്വേഷണത്തിലെ മെല്ലെ പോക്ക് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.ഇതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. 2.16 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
