വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ 

DECEMBER 17, 2025, 12:08 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. 

 സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.

 ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി സുരേന്ദ്രൻ ഹർജി നൽകിയിരുന്നു. അതിൽ വാദം നടന്നിരുന്നു. വാദത്തിനിടെയുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു.

പിന്നാലെ, ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ രാജ​ഗോപാൽ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് കടകംപള്ളി സുരേന്ദ്രൻ റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം വിഡി സതീശൻ‌ വീണ്ടും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾക്കുള്ള തെളിവ് നൽകാൻ വെല്ലുവിളിച്ചുകൊണ്ട് കടകംപള്ളി സുരേന്ദൻ പോസ്റ്റ് പങ്കുവെച്ചത്.


vachakam
vachakam
vachakam



 

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam