ചെന്നിത്തലയ്ക്കും, കുഞ്ഞാലിക്കുട്ടിക്കും പണം കിട്ടി, മാസപ്പടി കേസ് എൽഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതി

JANUARY 14, 2024, 8:06 PM

തിരുവനന്തപുരം: മാസപ്പടി കേസ് എൽഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. 

പണം കൈപ്പറ്റിയവരെല്ലാം മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒത്തുകളിച്ചത്.

vachakam
vachakam
vachakam

നിയമസഭാ സമ്മേളനം പിരിയാൻ മുഖ്യമന്ത്രിക്ക് അവസരം നൽകിയത് സതീശനാണ്. ഇത് എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണ്.

 നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ എല്ലാം സുതാര്യമാകും. അതിനാലാണ് കേന്ദ്രസർക്കാർ ഇപ്പോൾ അന്വേഷണം നടത്തുന്നത്. പിണറായി വിജയനും മകൾക്കും ബിസിനസ് നടത്താനാണ് പണം നൽകിയതെന്ന് കെഎംആർഎൽ പറയുന്നു.ഇരു കൂട്ടരുടെയും വിശദീകരണം കൃത്യമല്ലാത്തതിനാലാണ് അന്വേഷണം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam