സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ 

JULY 5, 2025, 7:05 AM

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂർണമായും ചുവപ്പ് വൽക്കരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സൂംബ വിഷയത്തിൽ സർക്കാർ മുട്ടുമടക്കുമെന്ന് ഉറപ്പാണ്. ദേശീയ വിദ്യാഭ്യാസ നയം പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം. യുജിസിയുടെ അധികാരവും കുട്ടികളെ പഠിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam