സതീശന്‍റെ പുതുയുഗയാത്രയിലേക്ക് സുധാകരനും

FEBRUARY 8, 2026, 10:26 PM

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ   കെ സുധാകരനും പങ്കെടുക്കുന്നു.

കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഏഴാം തിയതി സതീശന്‍റെ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും ഒരു വേദിയിൽ പോലും ഇതുവരെ എത്തിയിരുന്നില്ല.

സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര 2 ദിവസം പിന്നിടുമ്പോഴും ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നതോടെ, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമായി. പിന്നാലെയാണ് ഇപ്പോൾ അണിചേരുന്നത്. 

vachakam
vachakam
vachakam

കണ്ണൂർ ഇരിട്ടിയിലെ പൊതുസമ്മേളനത്തിലാകും സുധാകരൻ എത്തുക. ഇരിട്ടിയിലെ പുതുയുഗ യാത്രയുടെ പൊതുസമ്മേളനം സുധാകരനാകും ഉദ്ഘാടനം ചെയ്യുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam