കൊച്ചി: കെ സുധാകരൻ പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ നിന്ന് വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
വ്യക്തിപരമായ ആവശ്യമുള്ളതിനാൽ എറണാകുളത്ത് പോയതാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വെറുതെ വാർത്തകൾ പടച്ചുവിടുകയാണ്. അദ്ദേഹത്തിന് ഒരു അതൃപ്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പറയുന്നതുപോലെ ആയിരിക്കില്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ. കേരളം മുഴുവൻ സർക്കാരിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയത് ചർച്ചയായിരുന്നു.
സ്വന്തം ജില്ലയായ കണ്ണൂരിൽ, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിലും സുധാകരന്‍ എത്തിയിട്ടില്ല. അതിനിടെ വിശദാകരണവുമായി സുധാകരൻ തന്നെ രംഗത്ത് എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എസ്ഡിപിഐയുടെ ഉൾപ്പെടെ വോട്ടുകൾ കിട്ടിയിട്ടുണ്ടെന്ന് വേങ്ങരിയിലെ എൽഡിഎഫ് സബാഹ് കുണ്ടു പുഴക്കൽ
ലൈംഗികാതിക്രമ കേസ്; സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി സി വിഷ്ണുനാഥ്
സിപിഎം - എസ്ഡിപിഐ- ബിജെപി ഡീൽ ജനം തള്ളിയെന്ന് കെ എം ഷാജി