കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രണം. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു.
ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്.
തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
