തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃശൂരിലെ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.
എംആർഐ സ്കാൻ ഉൾപ്പെടെ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്