കോഴിക്കോട്: സംസ്ഥാന സർക്കാർ അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി.
വനിതാ മതിലിൽ പർദ്ദയിട്ട സ്ത്രീകളെ ഇറക്കി. അയ്യപ്പന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അല്ല ശ്രമം. വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കാനാണ് ഇടതുപക്ഷ സർക്കാരിന്റെ നീക്കം.
വെള്ളാപ്പള്ളിയുടെ നവോത്ഥാന കാലത്തേക്കാൾ നല്ലത് പിണറായിയുടെ അധമകാലമാണ്', കെ എം ഷാജി പറഞ്ഞു.
ന്യൂനപക്ഷ സംഗമത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കെ എം ഷാജി പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയെന്നും ഡിവൈഡ് ആൻ്റ് ഏൺ ആണ് സർക്കാറിന്റെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്