പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പമെന്നും കെ. ജയകുമാർ ചോദിച്ചു.
അതേസമയം, സംഭവം അതീവഗൗരവം എന്നാണ് സ്പെഷ്യൽ കമ്മീഷണർ എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചത്. അതിനിടെയാണ് വെറും യാദൃശ്ചികം എന്ന നിലപാട് കെ. ജയകുമാർ എടുക്കുന്നത്.കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായും സംശയമുണ്ട്.
ആദ്യമായിട്ടാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ പറക്കൽ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആർഒ വ്യക്തമാക്കി.
സംഭവത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഹെലികോപ്റ്റർ പറത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
