കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല.
കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ മാത്രമല്ല എൽഡിഎഫിൻ്റെയും വോട്ടും തനിക്ക് ലഭിച്ചു. ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല.10 വർഷം കൊണ്ട് 8% വോട്ടിൻ്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത്. 18000 വോട്ടിൻ്റെ വർധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു.ആന ഉടമസ്ഥ സംഘം സംസ്ഥാന അധ്യക്ഷൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുന്നു, കണക്കുകൾ പറഞ്ഞ് സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
