കോഴിക്കോട്: പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിൽ പ്രതിഷേധിക്കാനെത്തിയ പാർട്ടി പ്രവർത്തകരുടെ മുൻ നിരയിൽ ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കായി പ്രതിരോധം തീർക്കാൻ സിപിഎം പ്രവർത്തർ അണിനിരന്നപ്പോൾ കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്ക് ഈ പ്രതിരോധം തീർക്കാൻ ആരേയും കണ്ടില്ലെന്ന പരക്കേ ആക്ഷേപം നടക്കുന്നതിനിടയിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടന്നത്.
ഇന്നലെ
ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്.
തന്നെ അറസ്റ്റ് ചെയ്ത
ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ
വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.
അത് കാണാതെ പൊകരുത് .
ശരിയായ കോടിയേരി രക്തം.
പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി.
നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുതെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
