‘അണലി’ എന്ന വെബ് സീരീസ് സംപ്രേഷണം തടയണം; ഹർജിയുമായി കൂടത്തായി  ജോളി ജോസഫ്  

DECEMBER 18, 2025, 8:18 PM

 കൊച്ചി : മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു ഹർജിയുമായി കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്. 

 കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ഹർജിയിലെ ആവശ്യം.

 കൂടത്തായി  ജോളി  നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും. 

vachakam
vachakam
vachakam

 വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam