വഖഫ് സംരക്ഷണ റാലി; പരിപാടിയിൽ നിന്ന് പിന്മാറി ജിഫ്രി മുത്തുക്കോയ തങ്ങൾ 

MAY 4, 2025, 4:52 AM

എറണാകുളം: കലൂരിൽ നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കില്ല.

പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിട്ടുനിൽക്കുന്നത്.

സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്.

vachakam
vachakam
vachakam

സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിൽ സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവിയാണ് നിലപാട് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam