ജാമിഅ മർകസ്: കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

JANUARY 7, 2024, 12:43 AM

കോഴിക്കോട്: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് തിയോളജി, ഇസ്‌ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളിൽ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മർകസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മർകസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അൽ അസ്ഹർ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്‌സിറ്റി സയൻസ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്താൻ അവസരം ഉണ്ടായിരിക്കും.

കൂടാതെ പിഎസ്സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവർത്തനം, വിവർത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാഥമിക പഠനവും കോഴ്‌സുകളോടൊപ്പം നൽകും.

vachakam
vachakam
vachakam

പ്രവേശനം ആഗ്രഹിക്കുന്നവർ http://jamia.markaz.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 31ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫെബ്രുവരി 15 രാവിലെ 8 മണിക്ക് ജാമിഅ മർകസിൽ വെച്ച് നടക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9072-500-423, 9495-137-947, 9072-500-443

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam