ജലീലിന്റെ സിപിഎം അംഗത്വം: മതവിശ്വാസികൾക്കും പാർട്ടി അംഗമാകാമെന്ന് പി. ജയരാജൻ

JUNE 8, 2026, 5:13 AM

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീലും ഭാര്യ ഫതുമുക്കുട്ടിയും സിപിഎമ്മിൽ അംഗത്വമെടുത്തതിനെ തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചകൾക്കിടെ മതവിശ്വാസവും പാർട്ടി അംഗത്വവും സംബന്ധിച്ച് വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. മതവിശ്വാസമുള്ളവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കുന്നതിൽ തടസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും പോകുന്നവർക്ക് പാർട്ടിയിൽ അംഗത്വമെടുക്കാമെന്നും വ്യക്തിപരമായ മതവിശ്വാസം സിപിഎം അംഗത്വത്തിന് തടസ്സമല്ലെന്നും ജയരാജൻ പറഞ്ഞു. മതവിശ്വാസവും രാഷ്ട്രീയ നിലപാടും രണ്ടായി കാണേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമസ്ത നേതാവ് സത്താർ പന്തല്ലൂർ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു ജയരാജന്റെ പ്രതികരണം. മുസ്ലിം ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

കെ.ടി. ജലീലിന്റെയും ഭാര്യയുടെയും സിപിഎം അംഗത്വത്തെ തുടർന്ന് മതവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വിവിധ രാഷ്ട്രീയ-സാമൂഹിക വേദികളിൽ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പി. ജയരാജൻ രംഗത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam