പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു; ആഞ്ഞടിച്ചു വി ഡി സതീശൻ 

SEPTEMBER 13, 2025, 12:58 AM

തിരുവനന്തപുരം: കേരളത്തില്‍ അധികരിച്ചു വരുന്ന പൊലീസ് മര്‍ദ്ദനങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നും കേരളത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് പോലും രക്ഷയില്ലെന്നും സതീശന്‍ പ്രതികരിച്ചു. 

അതേസമയം കെഎസ്‌യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഭയം മൂലമാണെന്നും കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

'തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവര്‍ച്ചക്കാര്‍ ആണെന്ന്, അപ്പോള്‍ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കള്‍ പ്രതികളാകുന്നു.' വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam