തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് വ്യക്തമാക്കി കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം അദ്ദേഹം എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.
യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലി. പാർട്ടി നിലപാട് പറയാൻ കെപിസിസി പ്രസിഡന്‍റ് ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്‍റ് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ അടൂർ പ്രകാശിന്‍റെ നിലപാട് പോളിങിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
