തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തൽ.
ക്രമക്കേടിൽ ആകെ നഷ്ടം ഒരുകോടി 18 ലക്ഷം രൂപയെന്നും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്.
ചട്ടവിരുദ്ധമായി പലിശ നൽകിയതിലൂടെ പതിനാല് ലക്ഷം നഷ്ടമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ബാങ്കിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പലിശ നൽകി എന്നുള്ളതാണ് പ്രധാന ക്രമക്കേട്.
ശമ്പളം നൽകിയതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. പ്രതിമാസ നിക്ഷേപത്തിൽ നിന്ന് നാല് കോടിയോളം രൂപയുടെ കുടിശ്ശികയും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
