അയൺ ഗുളിക കൂട്ടത്തോടെ കഴിച്ചു; 3 വിദ്യാർഥികൾ ആശുപത്രിയിൽ 

JULY 25, 2025, 9:15 PM

വള്ളിക്കുന്ന്: അയൺ ഗുളിക അധികമായി കഴിച്ച മൂന്ന്  വിദ്യാർഥികൾ   ആശുപത്രിയിൽ. സിബി ഹൈസ്കൂൾ എട്ടാം ക്ലാസിലെ മൂന്ന് ആൺകുട്ടികളെയാണ്  കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചില വിദ്യാർഥികൾ അധ്യാപകരോട് വിവരം പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്. ഉടൻ പ്രത്യേകമായി പരിശോധന നടത്തി മുഴുവൻ ഗുളിക ഒന്നിച്ചു വിഴുങ്ങിയ ഇവരെ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലും ഫറോക് ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.  

അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നൽകിയത്. ആഴ്ചയിൽ ഒന്ന് വീതമാണ് കഴിക്കേണ്ടത്. ഒരു മാസത്തേക്കുള്ള ആറ് ഗുളികയാണ് ആദ്യഘട്ടമായി നൽകിയത്.

vachakam
vachakam
vachakam

വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു കഴിക്കാനായിരുന്നു ഓരോ ക്ലാസിലും നിർദ്ദേശം നൽകിയത്. ഇത് അനുസരിക്കാതെ മുഴുവൻ ഗുളികകളും ക്ലാസിൽവച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam