തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഐഎഎസ് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണിയാണ് നടത്തിയത്.
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി തുടരുകയാണ്. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം.
തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി യെ നിലനിര്‍ത്തി. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു.
കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ നിയമനം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി മോഹനചന്ദ്രന്‍ നായര്‍, കൊച്ചി ഡിസിപിയായി അരുണ്‍ കെ പവിത്രന്‍, ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷ്, തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസ് എന്നിവരെ നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
