സ്റ്റേഷനിലെ ഒളിക്യാമറയിൽ അന്വേഷണം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോണിൽ കൂടുതൽ വനിത പൊലീസുകാരുടെ നഗ്ന വീഡിയോ

JUNE 12, 2025, 4:59 AM

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പൊലീസുകാരന്‍റെ ഫോണിൽ കൂടുതൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

അതേസമയം സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോൺ വിശദമായി പരിശോധിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പൊലീസ് സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസുകാർക്ക് വസ്ത്രം മാറുന്നതിനുള്ള മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതിന് പിടിയിലായത്. ഇങ്ങനെ പകർത്തിയ ദൃശ്യങ്ങൾ ഇതേ സ്റ്റേഷനിലെ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെ ആണ് വിവരങ്ങൾ പുറത്ത് അറിഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam