അന്താരാഷ്ട്ര ഹദീസ് പാരായണ സമ്മേളനം: സജീവ സാന്നിധ്യമായി മലയാളി പണ്ഡിതരും വിദ്യാർത്ഥികളും

NOVEMBER 27, 2025, 8:39 AM

പുത്രജയ: മലേഷ്യയിലെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ നടക്കുന്ന സ്വഹീഹ് മുസ്‌ലിം അന്താരാഷ്ട്ര പാരായണ സമ്മേളന വേദിയിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാർ സംഗമിക്കുന്ന ഈ ആത്മീയവിജ്ഞാന സദസ്സിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്.

ഇമാം മുസ്‌ലിം(റ) ക്രോഡീകരിച്ച ആധികാരിക ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലി'മിന്റെ സമ്പൂർണ പാരായണവും, പണ്ഡിത പരമ്പരകളിലൂടെ കൈമാറിവരുന്ന 'സനദ്' നൽകലുമാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മജ്‌ലിസിലെ പ്രധാന കാര്യപരിപാടി. ആഗോള തലത്തിൽ അറിയപ്പെടുന്ന മുതിർന്ന പണ്ഡിതന്മാർ നേതൃത്വം നൽകുന്ന ഈ വേദിയിൽ നിന്ന് ഹദീസ് വിജ്ഞാനശാഖയിലെ സൂക്ഷ്മമായ അറിവുകൾ നേരിട്ട് കേട്ടുപഠിക്കാൻ അവസരം ലഭിക്കുകയെന്നത് മലയാളി വിദ്യാർത്ഥികൾക്ക് വലിയൊരു മുതൽക്കൂട്ടാണ്. വിവിധ മത സ്ഥാപനങ്ങളെയും സർവകലാശാലകളെയും പ്രതിനിധീകരിച്ചാണ് കേരളത്തിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്നത്.

മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇസ്‌ലാമിക് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ രാജ്യാന്തര സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. വിജ്ഞാന കൈമാറ്റത്തിനൊപ്പം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരുമായി ആശയവിനിമയം നടത്താനും സൗഹൃദം സ്ഥാപിക്കാനും ഈ വേദി അവസരമൊരുക്കുന്നു. നാളെ(വെള്ളി) നടക്കുന്ന സമാപന സമ്മേളനത്തിലും വിവിധ സെഷനുകളിലും കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam