'ആഭ്യന്തരം വേണം'; നിർണായക ഉപാധികൾ മുന്നോട്ട് വച്ച് ചെന്നിത്തല

MAY 15, 2026, 1:27 AM

തിരുവനന്തപുരം: കോൺഗ്രസിൽ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയതായി റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് നൽകുകയാണെങ്കിൽ മാത്രമേ മന്ത്രിസഭയിൽ ചേരൂ എന്ന നിലപാടിലാണ് അദ്ദേഹം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കൂടാതെ തനിക്കൊപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്. പാർട്ടിയിലും മുന്നണിയിലും തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും നേതൃബലം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ആവശ്യം ഉയരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാൻ വൈകുന്നേരം കേരളത്തിലെത്തുന്ന കെ.സി. വേണുഗോപാലിനോട് ഈ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുന്നണിക്കുള്ളിലെ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam