പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ, ശിശുക്ഷേമ സമിതിക്ക് ശക്തമായ തെളിവുകൾ ലഭിച്ചു.
സിഡബ്ല്യുസിയ്ക്ക് ദൃക്സാക്ഷികളുടെ നിർണ്ണായക മൊഴികൾ ലഭിച്ചു. ഈ മൊഴികൾ പൊലീസിന് കൈമാറും. കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട അന്തേവാസികളാണ് മൊഴി നൽകിയത്.
പ്രതികളായ ജീവനക്കാർക്കെതിരെ ഇലവുംതിട്ട പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തും. പ്രതികളായ മാനേജരും ജീവനക്കാരും ഒളിവിലാണ്.
കട്ടപ്പന സ്വദേശിയായ 17കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
