കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു പോയ വിമാനത്തിന് സാങ്കേതിക തകരാർ.
സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം രണ്ടു മണിക്കുറിനു ശേഷം കൊച്ചിയിൽ തിരിച്ചു ലാൻഡ് ചെയ്തു.
വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തിൽ ഇൻഗിഡോ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട 6ഇ–1403 ഇൻഡിഗോ വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ആയപ്പോൾ തിരിച്ചെത്തിയത്. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുമായി പുലർച്ചെ 3.30ന് മറ്റൊരു വിമാനം അബുദാബിയിലേക്കു പുറപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം