കൊച്ചി: കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂറാണ് അവരുടെ മൊബൈല്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നത്.
അതില്‍ 70 ശതമാനം ആളുകളും സോഷ്യല്‍ മീഡിയ, ഗെയിമിങ്, വീഡിയോ എന്നിവയ്ക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. ഇതോടെ 2024 ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടി. കൂടാതെ ടിവി ചാനലുകളെ കടത്തിവെട്ടി ഡിജിറ്റല്‍ ചാനലുകള്‍ മാധ്യമ-വിനോദ മേഖലയിലെ ഏറ്റവും വലിയ വിഭാഗമായി മാറി. 2019 ന് ശേഷം ആദ്യമായാണ് ഇത് ടെലിവിഷനെ മറികടക്കുന്നത്.
സബ്സ്‌ക്രിപ്ഷന്‍ വരുമാനം കുറയുകയും ഇന്ത്യയുടെ അനിമേഷന്‍, വിഎഫ്എക്സ് ഔട്ട്സോഴ്സിങ് എന്നിവയ്ക്കുള്ള ആഗോള ആവശ്യം ദുര്‍ബലമാവുകയും ചെയ്തതോടെ വരുമാന വളര്‍ച്ച മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് പറക്കുന്നു. പരസ്യമേഖല 8.1 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. ഇവന്റുകള്‍ 15 ശതമാനം വളര്‍ന്നു. ഇത് ആദ്യമായി 10,000 കോടി രൂപ മറികടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്